രാമായണം – ചില കോർപ്പറേറ്റ് പാഠങ്ങൾ: ഔദ്യോഗിക കാര്യങ്ങളിൽ ഒരിക്കലും ഭാര്യയുടേയോ/ഭർത്താവിന്റെയോ സഹായം തേടാതിരിക്കുക. അല്ലെങ്കിൽ ദശരഥനെ കൈകേയി യുദ്ധത്തിൽ സഹായിച്ചതിനു പകരം നൽകിയതു പോലെ പിന്നീട് വലിയ വില കൊടുക്കേണ്ടി വന്നേക്കാം. ഒരു വരം(ഓഫർ) കൊടുക്കുമ്പോൾ/എഗ്രിമെന്റ് സൈൻ ചെയ്യുമ്പോൾ വാലിഡിറ്റി കൃത്യമായി സൂചിപ്പിക്കുക. “എപ്പോഴെങ്കിലും ആവശ്യം വരുമ്പോൾ ചോദിച്ചോളൂ” എന്ന് പറഞ്ഞാൽ ദശരഥന് സംഭവിച്ചത് പോലെ ചില പ്രശ്നങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. കൈകേയിയെ പോലെ ടോപ് മാനേജ്മെന്റിൽ പിടിപാടുള്ളവർ വിചാരിച്ചാൽ, നൂറു കണക്കിന് വർഷങ്ങൾ പാരമ്പര്യമുള്ള…
Month: July 2022
ചാക്കോ മാഷുമാർ ഉണ്ടാകുന്നത്……
ചാക്കോ മാഷുമാർ ഉണ്ടാകുന്നത്…… ചാക്കോ മാഷ് സത്യത്തിൽ ക്രൂരനല്ല. നല്ല അധ്യാപകനുള്ള അവാർഡൊക്കെ ആരോ കൊടുത്തിട്ടുണ്ടെങ്കിലും അങ്ങേർക്ക് പഠിപ്പിക്കാനറിയില്ല. അത്രേയുള്ളൂ. ഭൂഗോളത്തിന്റെ സ്പന്ദനം മാത്തമാറ്റക്സിൽ ആയതുകൊണ്ട് കാര്യമില്ലല്ലോ. അത് പറഞ്ഞു ഫലിപ്പിക്കാനാകണ്ടേ? ആ കഴിവു കേടിന്റെ കൂടെ സ്വയം പ്രീയപ്പെട്ട വിഷയമായ കണക്കിനോടുള്ള സ്നേഹവും കൂടുമ്പോൾ പറഞ്ഞത് മനസ്സിലാകാത്ത ശിഷ്യന്മാരോടും, മകനോടുമുള്ള ഈർഷ്യയും വർദ്ധിക്കുന്നു. പഠിപ്പിക്കൽ ഒരു പ്രത്യേക കലയാണ്. ചാക്കോ മാഷ്ക്ക് അറിയാതെ പോയതും ആ കലയാണ്. “Curse of knowledge” എന്നൊരു സംഭവമുണ്ട്. ഒരു…